വിദ്യാര്‍ഥികള്‍ക്കായി ജന്മഭൂമി, സയന്‍സ് ഇന്ത്യ ശാസ്‌ത്രോത്സവം

Saturday 16 September 2017 9:47 pm IST

കൊച്ചി: ജന്മഭൂമിയും, സയന്‍സ് ഇന്ത്യ മാഗസിനും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി 'സ്റ്റുഡന്‍സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള - എസ്എസ്എഫ്‌കെ-2017' എന്ന പേരില്‍ ശാസ്‌ത്രോത്സവം നടത്തുന്നു. എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും, സയന്‍സ് ബിരുദധാരികള്‍ക്കും പങ്കെടുക്കാം. രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര പ്രസ്ഥാനമായ വിജ്ഞാന്‍ ഭാരതിയുടെ സംരംഭമാണ് സയന്‍സ് ഇന്ത്യ മാസിക. കേരളത്തില്‍ ഇതാദ്യമായാണ് ഐസിഎസ്ഇ, ഐഎസ്‌സി, സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികളെ ഒരേ കുടക്കീഴില്‍ അണിനിരത്തി ഒരു ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി സെമിനാറുകളും നടത്തുന്നുണ്ട്. മേഖലാ തലത്തില്‍ വിജയിക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം. പ്രൊജക്ടും, തീമും അടിസ്ഥാനമാക്കി പ്രത്യേക മത്സരങ്ങളുണ്ട്. മേഖലാ തലത്തില്‍ 25,000 രൂപയും, സംസ്ഥാന തലത്തില്‍ 35,000 രൂപയുമാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ശാസ്ത്രജ്ഞരുമായുള്ള സംവാദത്തിന് പുറമേ വിജയികള്‍ക്ക് പങ്കെടുത്ത മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലേക്ക് സയന്‍സ് ടൂറിനുള്ള അവസരവുമുണ്ട്. ഊര്‍ജ്ജം, ജലം, പ്രകൃതി സംരക്ഷണം, ഐടി, ആരോഗ്യം, കാര്‍ഷികം എന്നീ മേഖലയുമായി ബന്ധപ്പെട്ടാണ് പ്രൊജക്ടുകള്‍ അവതരിപ്പിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ തിരുവനന്തപുരത്തും, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ കോട്ടയത്തും, എറണാകുളം, ആലപ്പുഴ ജില്ലകള്‍ എറണാകുളത്തും, തൃശൂര്‍, പാലക്കാട് ജില്ലകള്‍ തൃശൂരിലും, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ കോഴിക്കോട്ടും, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കണ്ണൂര്‍ മേഖലയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ ഡോ. ഹര്‍ഷവര്‍ദ്ധന്‍, പ്രകാശ് ജാവേദ്ക്കര്‍ എന്നിവരാണ് ശാസ്‌ത്രോത്സവത്തിന്റെ മുഖ്യ രക്ഷാധികാരികള്‍. അപേക്ഷാഫോമുകള്‍ സ്‌കൂളുകള്‍ക്ക് പുറമേ ജന്മഭൂമിയുടെ എല്ലാ യൂണിറ്റുകളില്‍ നിന്നും ലഭിക്കും. ംംം.േൌറലിളേലേെ.ീൃഴ എന്ന വെബ്‌സെറ്റില്‍ നിന്ന് ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 20ന് മുമ്പായി ലഭിക്കണം. വിവരങ്ങള്‍ക്ക്: 7356600901, 9895077723. മേഖല, തീയതി എന്ന ക്രമത്തില്‍: തിരുവനന്തപുരം - ഒക്ടോബര്‍ 20, 21; കോട്ടയം - ഒക്ടോബര്‍ 27, 28; എറണാകുളം നവംബര്‍ മൂന്ന്, നാല്; തൃശൂര്‍ - നവംബര്‍ 10, 11; കോഴിക്കോട് - നവംബര്‍ 17, 18; കണ്ണൂര്‍ നവംബര്‍ 24, 25. രണ്ടാം ദിവസം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ശാസ്ത്ര മേഖലയിലെ പ്രമുഖരുമായുള്ള സംവാദങ്ങളും നടത്തും. സംസ്ഥാന തല ഫൈനല്‍ നവംബര്‍ 29, 30 തീയതികളിലായി തിരുവനന്തപുരത്ത് നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.