കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

Saturday 16 September 2017 10:18 pm IST

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വയനാട് നൂല്‍പ്പുഴയില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കല്ലൂര്‍ കല്ലുമുക്കില്‍ കരടിമാട് വാസു (ഭാസ്‌ക്കരന്‍-58) ആണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെയും ഭാര്യ യശോദയുടെയും പേരില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ കല്ലൂര്‍ ശാഖയിലും എസ്ബിഐയുടെ ബത്തേരി ശാഖയിലുമുള്ള കാര്‍ഷിക വായ്പ തിരിച്ചടവില്‍ വീഴ്ച്ച വന്നിരുന്നു. ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച റവന്യൂ റിക്കവറി നടപടിക്കുള്ള നോട്ടീസാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ഗ്രാമീണ്‍ ബാങ്കില്‍ ആറ് ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മക്കള്‍: പ്രിയേഷ്, സുമേഷ്. കടബാധ്യതയെ തുടര്‍ന്ന് വനവാസി കര്‍ഷകന്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച എടവകയില്‍ ആത്മഹത്യ ചെയ്തിരുന്നു. പൂളക്കുഴിയില്‍ രാമചന്ദ്രനെ (45) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് ദിവങ്ങള്‍ക്കുള്ളില്‍ കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ രണ്ട് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.