സൗദിയില്‍ പത്ത് പുരോഹിതരെ തടവിലാക്കി

Saturday 16 September 2017 10:19 pm IST

റിയാദ്: വിമര്‍ശിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് സൗദിയിലെ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധികാരം ഉറപ്പിക്കാന്‍ ശ്രമം തുടങ്ങി. സമൂഹമാധ്യമങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ പത്ത് പുരോഹിതരുള്‍പ്പെടെയുളളവരെയാണ് ജയിലിലടച്ചത്. ഒരു കവിയും വ്യവസായിയും ഇതിലുള്‍പ്പെടുന്നു. ഇതാദ്യമായാണ് സൗദിയില്‍ ഇത്തരത്തില്‍ കൂട്ട അറസ്റ്റ്. റിയാദും ഖത്തറുമായുളള തര്‍ക്കം പരിഹരിക്കാനുളള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നടപടി. രാജ്യത്തെ മതസ്ഥാപനങ്ങളും മാധ്യമങ്ങളും അറസ്റ്റിനെ പിന്തുണച്ചു. വിദേശ ശക്തികളുമായി ബന്ധമുളളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന സുരക്ഷാ ഡയറക്ടറേറ്റ് വിശദീകരിച്ചു. അടുത്തവര്‍ഷം പകുതിയോടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവായി അധികാരമേല്‍ക്കുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.