മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ വനവാസി യുവതിക്ക് പീഡനം. ജില്ല ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിപ്പിനെത്തിയ 19കാരിയായ വനവാസി യുവതിയാണ് പീഡനത്തിനിരയായത്. വെളളിയാഴ്ച രാത്രിയാണ് യുവതിയെ രണ്ട് പേര് ചേര്‍ന്ന് പീഡിപ്പിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മാനന്തവാടി പോലിസ് കസ്റ്ററ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് അസുഖത്തെതുടര്‍ന്ന് അഡ്മിറ്റായ പിതാവിന്റെ അമ്മക്ക് കൂട്ട് നില്‍ക്കാനായി യുവതി ആശുപത്രിയില്‍ എത്തിയത്. വെള്ളിയാഴ്ച്ച രാത്രി ഒന്‍പത് മണിയോടെ കുട്ടിയെ കാണാത്ത വിവരം ബന്ധുക്കള്‍ ആശുപത്രി സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ നടത്തിയ തിരച്ചിലിലാണ് 11 മണിയോടെ ആശുപത്രിക്ക് സമീപം കൂട്ടിയെ കണ്ടെത്തിയത്.
രാത്രിയില്‍ രണ്ട് പേര് തന്നെ ബലമായി പിടിച്ചുകൊണ്ട്പോയി ആശുപത്രി പരിസരത്ത് ക്രൂരമായി പീഡിപ്പിച്ചുവെന്ന് യുവതി പോലിസിന് മൊഴി നല്കി. കസ്റ്റഡിയിലായ ഒരാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് സൂചന. പോലീസ് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: