കൊച്ചി: സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയായി മഹാത്മജിയുടെ സ്വപ്ന സാക്ഷാത്കാരത്തിന് രംഗത്തിറങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, നടന് മോഹന്‍ലാലിനു കത്തെഴുതി. കത്തിനോട് ട്വിറ്ററില്‍ പ്രതികരിച്ച മോഹന്‍ലാല്‍, സ്വച്ഛ് ഭാരത് പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നുവെന്നും ശുചിത്വ ഭാരത നിര്‍മ്മാണത്തിന് സ്വയം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പ്രസ്താവിച്ചു.
മാറ്റത്തിനു തുണയ്ക്കുന്ന മാധ്യമങ്ങളില്‍ സിനിമ ഏറ്റവും പ്രധാനമാണ്. ഏറ്റവും ആരാധകരുള്ള സിനിമാ പ്രവര്‍ത്തകനെന്ന നിലയില്‍ ജനങ്ങളില്‍ വലിയ സ്വാധീനത്തിന് താങ്കള്‍ക്കു കഴിയും. സ്വച്ഛ് ഭാരത് പദ്ധതിയില്‍ താങ്കള്‍ പങ്കാളിയായാല്‍, ഈ മഹാസംരംഭത്തില്‍ ലക്ഷക്കണക്കിനു പേരെ സംബന്ധിപ്പിക്കാനാകും, പ്രധാനമന്ത്രി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: