വിമുക്തഭടന്റെ വീടാക്രമിച്ച സംഭവം: പൂര്‍വ്വ സൈനിക സേവാപരിഷത്ത് പ്രതിഷേധിച്ചു

Saturday 16 September 2017 11:10 pm IST

കണ്ണൂര്‍: വിമുക്തഭടനും പൂര്‍വ്വ സൈനിക സേവാപരിഷത്ത് ജില്ലാ കമ്മറ്റിയംഗവുമായ തലശ്ശേരി നെട്ടൂരിലെ എച്ച്.ഷണ്‍മുഖ സുന്ദരത്തിന്റെ വീട് കഴിഞ്ഞദിവസം രാത്രി സാമൂഹ്യവിരുദ്ധര്‍ അക്രമിച്ച സംഭവത്തില്‍ പൂര്‍വ്വസൈനിക സേനാ പരിഷത്ത് ജില്ലാ കമ്മറ്റിയോഗം പ്രതിഷേധിച്ചു. പതിറ്റാണ്ടുകളോളം രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച സൈനികന്റെ വീടിന് നേരെ നടന്ന അക്രമത്തെ ഭരണകൂടവും പോലീസ് മേധാവികളും ഗൗരവത്തോടെ കാണണണമെന്നും പ്രതികളെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 21 ന് നടക്കുന്ന പൂര്‍വ്വസൈനിക സേവാ പരിഷത്ത് ജില്ലാ കുടുംബസംഗമം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് എം.പി.സദാശിവന്‍ അധ്യക്ഷത വഹിച്ചു. സി.ദിവാകരന്‍ നമ്പ്യാര്‍, സി.കെ.മോഹനന്‍, കെ.പി.സുരേശന്‍, കെ.എ.തമ്പാന്‍, കെ.പി.രാജന്‍ നമ്പ്യാര്‍, സി.പ്രദീപ് കുമാര്‍, ആര്‍.വി.പവിത്രന്‍, കെ.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.