കോട്ടയം: ചങ്ങനാശേരി തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 6.30-ന് ആയിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തേക്കുപോകുകയായിരുന്ന സ്വകാര്യബസ് എതിര്ദിശയില്വരികയായിരുന്ന കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: