അയോധ്യക്ഷേത്ര നിര്‍മാണം അടുത്തവര്‍ഷം ആരംഭിക്കും

Sunday 17 September 2017 10:49 am IST

ന്യൂദൽഹി: അയോധ്യക്ഷേത്ര നിര്‍മാണം അടുത്തവര്‍ഷം ആരംഭിക്കുമെന്ന് വിഎച്ച്‌പി അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനമാണ് ഇന്ത്യയെ കാവിയുഗത്തിലേക്ക് നയിച്ചതെന്നും സുരേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. ന്യൂദൽഹിയിൽ നടന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്ര ജെയ്ന്‍. രാ​മ ജ​ന്മ​ഭൂ​മി പ്ര​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 16 കോ​ടി ആ​ളു​ക​ളാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്. ഇ​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യെ​ന്നും വി​എ​ച്ച്‌പി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഹൈ​ന്ദ​വ ന​വോ​ത്ഥാ​ന​വും ഹി​ന്ദു​ക്ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​വും രാ​ജ്യ​ത്തി​ന്‍റെ യ​ശ​സും ഇ​തി​ലൂ​ടെ വ​ര്‍​ധി​ച്ചു. അടുത്ത വ​ര്‍​ഷം ക്ഷേ​ത്ര നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും സു​രേ​ന്ദ്ര ജെ​യ്ന്‍ പ​റ​ഞ്ഞു. കഴിഞ്ഞപൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നത് രാമക്ഷേത്രവിഷയമാണെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനെയും സുരേന്ദ്ര ജെയ്ന്‍ ഓര്‍മ്മപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.