സാമൂഹികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം : സുമിത്ര മഹാജന്‍

Sunday 17 September 2017 1:12 pm IST

കൊച്ചി: സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും കരുത്തും സ്ത്രീകള്‍ക്കുണ്ടെന്നും അതിനായി അവര്‍ മുന്നിട്ടിറങ്ങണമെന്നും ലോകസഭ സ്പീക്കര്‍ സുമിത്ര മഹാജന്‍. കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച് മാതൃശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പലകാര്യങ്ങളിലും പുരുഷന്മാരേക്കാള്‍ ധൈര്യം കാട്ടുന്നവരാണ് സ്ത്രീകള്‍. കര്‍ഷക ആത്മഹത്യ എടുത്താലും അതുകാണാനാകും.ആത്മഹത്യ ചെയ്ത കര്‍ഷകരൊക്കെ പുരുഷന്‍മാരാണ്. ഏതെങ്കിലും വനിതാ കര്‍ഷക ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ? സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും സ്ത്രീകള്‍ക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു. ക്ഷേത്രശക്തി നവരാത്രി പതിപ്പ് മാതൃസമിതി രക്ഷാധികാരി പ്രൊഫ. വി.ടി. രമയ്ക്ക് നല്‍കി സുമിത്ര മഹാജന്‍ പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ശാന്ത എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ചടങ്ങില്‍ ആദരിച്ചു. തിരുവനന്തപുരം ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍, സീമാ ജാഗരണ്‍ അഖില ഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന്‍, പ്രൊഫ. വി. ടി. രമ എന്നിവര്‍ പ്രഭാഷണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.