തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാറ്റിവെച്ചെന്ന് സര്‍വകാലാശാലകള്‍ അറിയിച്ചിട്ടുണ്ട്. അംഗണവാടികള്‍ക്കും അവധിയായിരിക്കും.
മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളോടും ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍മാരെ ഏകോപിപ്പിക്കുന്നതിന് റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിയേയും ചുമതലപ്പെടുത്തി.
ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി. പ്രകൃതിക്ഷോഭങ്ങളും നാശനഷ്ടങ്ങളും നേരിടാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമായ സുരക്ഷ മുന്നൊരുക്കം നടത്തുന്നതിനും എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും അടിയന്തിര നടപടി സ്വീകരിക്കാനുമാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: