ബിജെപി റിലേ സമരം നടത്തും

Sunday 17 September 2017 8:09 pm IST

എടത്വാ: തലവടി ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി തലവടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ റിലേസമരം നടത്തും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുക, കഴിഞ്ഞ വര്‍ഷത്തെ കേരളോത്സവത്തിന്റെ വരവ് ചെലവ് കണക്ക് പാസാക്കുക, ട്രോഫികളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുക, കുടിവെള്ള പ്രശ്‌നം പരിഹരിക്കുക, റോഡിന്റെ ശോചന്യാവസ്ഥ പരിഹരിക്കുക, വഴി വിളക്കുകള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റിലേസമരം. പഞ്ചായത്ത് പടിക്കല്‍ ധര്‍ണയും നടത്തും. റിലേ സമരത്തിന് മുന്നോടിയായി നടന്ന യോഗത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് റ്റി.ഡി. സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. കുട്ടനാട് മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. മണിക്കുട്ടന്‍ ചേലേക്കാട്, എന്‍.ജി. ജീവന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.