ആലപ്പുഴ: ശുചിത്വബോധവും ദേശബോധവുമുള്ള ജനങ്ങളാണ് ഒരു നാടിന്റെ സമ്പത്ത് എന്നും ശുചിത്വപൂര്‍ണ്ണമായ ഭാരതമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ബിജെപി സംസ്ഥാന സമിതി അംഗം ആര്. ഉണ്ണികൃഷ്ണന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി ആലപ്പുഴ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വച്ഛ് ഭാരത് പരിപാടി ആലപ്പുഴ പാതിരപ്പള്ളി ഇഎസ്ഐ ആശുപത്രിക്കു മുന്‍വശം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍ അധ്യക്ഷനായി. ജി. മോഹനന്, ജ്യോതി രാജീവ്, സുമ ചന്ദ്രബാബു, പദ്മകുമാര്‍, സജി പി. ദാസ്,റാം സുന്ദര്‍, രാജേഷ് ഐക്യഭാരതം, സി. പ്രസാദ്, സുന്ദരേശന്, വിശ്വകുമാര്‍, സജീവ് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: