അഴീക്കോട്: അഴീക്കോട് ഹയര്‍ സെക്കന്ററി സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമം നടത്തുന്നതിനായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘാടക സമിതി രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് പി.ധര്മ്മന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം.സപ്ന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.പ്രവീണ്‍, രാജേഷ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എന്‍.ലസിത സ്വാഗതവും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം.കെ.ഗീത നന്ദിയും പറഞ്ഞു. കമ്മറ്റിയുടെ അടുത്തയോഗം ഒക്ടോബര്‍ 2 ന് ഉച്ചക്ക് 2 മണിക്ക് ചേരും.
ഭാരവാഹികളായി പി.രാമകൃഷ്ണന്-ചെയര്മാന്, നിസാര്‍ വായിപ്പറമ്പ്, അഡ്വ.അബ്ദുള്‍ ഖാദര്‍, പി.ധര്മ്മന്-വൈസ് ചെയര്മാന്മാര്, പി.ഒ.രാധാകൃഷ്ണന്-ജനറല്‍ കണ്‍വീനര്‍, മണ്ടൂക്ക് മോഹനന്, കെ.കെ.ബീന, കെ.സുനില്‍ കുമാര്‍-ജോയന്റ് കണ്‍വീനര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: