കണ്ണൂര്‍: കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലായാലും എംഎംഡിആര്‍ ആക്ടിലായാലും നിയമം ലംഘിച്ചു എന്നാരോപിച്ച് വാടകക്ക് പ്രവര്‍ത്തിക്കുന്ന വണ്ടികള്‍ കണ്ടുകെട്ടുന്ന അവസ്ഥ ഒഴിവാക്കുക, അന്യസംസ്ഥാന വാഹനങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, ടിപ്പര്‍ ലോറികള്‍ക്കുള്ള സമയനിയന്ത്രണം ഒഴിവാക്കുക, നിര്‍മാണ മേഖലയിലെ തകര്‍ച്ച പരിഹരിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജെസിബി, ടിപ്പര്‍ ലോറി, ഹിറ്റാച്ചി തുടങ്ങിയ വാഹന ഉടമകളുടെ സംഘടനയായ കണ്‍സ്ട്രക്ഷന്‍ എക്യുപ്പ്മെന്റ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും നിവേദനം നല്കി. സംസ്ഥാന പ്രസിഡണ്ട് എം.കെ.പ്രഭാകരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കാടാച്ചിറ ബാബു, സംസ്ഥാന കമ്മറ്റി ഭാരവാഹികളായ ഉണ്ണിക്കുട്ടന് തൃശൂര്‍, അനില്‍ കുമാര്‍ തിരുവനന്തപുരം തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, വ്യവസായമന്ത്രി, റവന്യൂമന്ത്രി, കൃഷിമന്ത്രി, ട്രാന്‍സ്പോര്‍ട്ട് മന്ത്രി, പ്രതിപക്ഷനേതാവ് തുടങ്ങിയവര്‍ക്കാണ് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: