ചങ്ങനാശേരി: എംസി റോഡില്‍ അമിതവേഗതയിലെത്തിയ സ്വകാര്യബസ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് പരുക്ക്.കോട്ടയത്തുനിന്നും തിരുവല്ലയിലേക്കു പോയിരുന്ന സ്വകാര്യബസും ഹരിപ്പാട് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇന്നലെ രാവിലെ 6.45 ന് തുരുത്തി പുന്നമൂട് ജംഗ്ഷനിലുള്ള ബസ്സ്റ്റോപ്പിന് മുന്‍പിലാണ് അപകടം. സ്വകാര്യ ബസ് ഹോട്ടലിനുമുന്വശത്തു വച്ച് പെട്ടന്ന് ബ്രേക്ക് ചെയ്യുകയും ബസിന്റെ പുറകുവശം തെന്നി നിരങ്ങി എതിര്‍ദിശയില്‍ വന്നിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡീസല്‍ ടാങ്കിരുന്നിരുന്ന വശത്തിടിക്കുകയുമായിരുന്നു. പാലമരത്തില്‍ ബസ് ഇടിച്ചു നില്‍ക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ 4യാത്രക്കാരുടെ നില ഗുരുതരമായതിനാല്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: