കോട്ടയം: വിശ്വകര്‍മ്മ ജയന്തി ബിഎംഎസ് ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇതിനോട് അനുബന്ധിച്ച് പ്രകടനവും പൊതു സമ്മേളനവും നടന്നു.
ഉഴവൂര്‍: ബി.എം.എസ് ഉഴവൂര്‍ മേഖലാ കമ്മറ്റിയുടെ ദിനാചരണ ംകുറിച്ചിത്താനം കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം മരങ്ങാട്ടുപിള്ളി ടൗണില്‍ സമാപിച്ചു.തുടര്‍ന്നു നടന്ന സമാപന സമ്മേളനം ബി എംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. എം.നളിനാക്ഷന് ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മജയന്തി പൊതു അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. .ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്.ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡണ്ട് എ.എന്‍. ബാബു അദ്ധ്യക്ഷനായി.മേഖലാ സെക്രട്ടറി ജി.സുധാകരന്, പി.ഡി.പങ്കജാക്ഷന്, ,കെ. വി.ബേബി ,ബാബുരാജ്, ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ നടന്ന പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് പി.ജയരാമന് അദ്ധ്യക്ഷനായി.ജില്ലാ ജോ: സെക്രട്ടറി എന്‍.എം.രാധാകൃഷ്ണന് ,ആര്.ശോഭന, റ്റി.ആര്.രാജേഷ്, സോമശേഖരന്‍ പെരുവ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: