പാലാ: ഉഴവൂര്‍ വിജയന്റെ ചിരിയോര്‍മ്മകള്‍ പങ്കുവയ്ക്കാനാണ് ഒത്തു ചേര്‍ന്നതെങ്കിലും സത്യത്തില്‍ കണ്ണീരണിയുയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല രാഷ്ട്രീയ തട്ടകമായ പാലാ. വിജയന്റെ നര്‍മ്മ പ്രഭാഷണങ്ങള്‍ പരസ്പരം പങ്കിട്ടപ്പോള്‍ അത് മിക്കവരുടെയും മനസില്‍ നൊമ്പരമായി. ആ നൊമ്പരം സദസ്സിനും വേദനയായി മാറി. ‘വിജയേട്ടന്റെ ചിരിയോര്‍മ്മകള്‍’ എന്ന ചടങ്ങായിരുന്നു രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ക്കടക്കം നൊമ്പരമായി മാറിയത്. കെ.എം.മാണി എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി അധ്യക്ഷത വഹിച്ചു. എം,പിമാരായ ജോസ് കെ.മാണി ,ആന്റോ ആന്റണി എം.പി. ,കെ.എം.മാണിക്ക് സമ്മാനിച്ചു. ജോയി എബ്രാഹം എം.പി., കെ.ഫ്രാന്‍സീസ് ജോര്‍ജ്, ടോമി കല്ലാനി, ഫാ. ജോസഫ് ആലഞ്ചേരി, എന്‍.ഹരി,സംഘാടക സമിതി സെക്രട്ടറി എബി ജെ.ജോസ് , ബെന്നി മൈലാടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: