പിലാത്തറ: തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ഡോ.പി.എം മധു രചിച്ച ഉയിരറിവ് നോവലിനെ ആസ്പദമാക്കി ചര്‍ച്ച നടന്നു.സംസ്ഥാന സമിതിയംഗം യു.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു. വാഴവളപ്പില്‍ ഗോവിന്ദന് കോമരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശാന്ത് ബാബു കൈതപ്രം പുസ്തക പരിചയം നടത്തി. ഡോ.വി.ഷൈമ, പാണപ്പുഴ പദ്മനാഭപണിക്കര്‍, കെ.വി.വേണു, ഡോ.പി.എം മധു എന്നിവര്‍ സംസാരിച്ചു. അഡ്വ.പി.പി.സന്ദീപ് കുമാര്‍ സ്വാഗതവും അഡ്വ.പി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: