മീനങ്ങാടി: ഭാരതീയ സംസ്കാരത്തെ ഉള്‍ക്കൊണ്ട് ലോകത്തിന് മുഴുവന്‍ ശാന്തിനല്കണമെന്ന് സ്വാമി ചിദാനന്ദപുരി. മീനങ്ങാടിയില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം രജതജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള ധര്മ്മസംവാദവേദിയില് വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
സര്‍വ്വചരാചരങ്ങളോടും സ്വാഭാവിക സ്നേഹം നമ്മളില്‍ നിന്നു പ്രവഹിക്കുമ്പോളാണ് നമ്മള് മനുഷ്യരായി തീരുന്നത്. ഭാരതം മുന്നോട്ട് വെച്ച സമഗ്രവീക്ഷണം ഉള്‍ക്കൊണ്ട് ധീരന്മാരെ മാത്രുകയാക്കി കരുത്തരായി വളരണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി വിദ്യാര്‍ത്ഥികള്‍ ധര്മ്മസംവാദ വേദിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: