തൊടുപുഴ: നഗരത്തില്‍ അടുപ്പില്‍ നിന്ന് തീപടര്‍ന്ന് സ്റ്റോര്‍ റൂം ഭാഗീകമായി കത്തി നശിച്ചു.
മുണ്ടക്കല്ലേല് സബ്സ്റ്റേഷന് റോഡിലെ ശ്രീധരിമന്ദിരത്തില് ശ്രീനിവാസന്റെ വീടിനോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമീനാണ് തീ പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. മുറിയില്‍ സൂക്ഷിച്ചിരുന്ന വിറകും മര ഉരുപടികളും കത്തി നശിച്ചു. തീ പിടിത്തത്തില്‍ വീടിന്റെ മേല്‍ക്കൂരയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
അഗ്നിശമന സേന സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ഏകദേശം 70000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മുമ്പ് ആയുര്‍വേദ മരുന്നുകള്‍ നിര്‍മ്മിച്ചിരുന്ന മുറിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: