കനത്ത മഴ തുടരുന്നു; നാശനഷ്ടങ്ങളും

Sunday 17 September 2017 9:51 pm IST

കട്ടപ്പന: കനത്ത മഴയെത്തുടര്‍ന്ന് മുണ്ടിയെരുമ കല്ലുമ്മേക്കല്ലില്‍ വീട് ഭാഗീകമായി തകര്‍ന്നു. രാജീവ് ഭവനില്‍ രാജന്റെ വീടാണ് ഇന്നലെ രാവിലെ തകര്‍ന്നത്. രാത്രിയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് വീടിന്റെ സംരക്ഷണഭിത്തിയും ഒരു ഭാഗവും തകര്‍ന്നത്. മുന്‍വശത്തെ സിറ്റൗട്ടും ഏതാനും ഭാഗങ്ങളും പൂര്‍ണമായും തകര്‍ന്നു. ഇതോടെ വീട് അപകടാവസ്ഥയിലായി. പലഭാഗങ്ങളിലും ഭിത്തികള്‍ക്കും തറയ്ക്കും വിള്ളലുകളും വീണിട്ടുണ്ട്. വൃദ്ധ ദമ്പതികളായ രാജനും ഭാര്യ രാജമ്മയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇവരോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശിച്ചു ചെറുതോണി ഇടുക്കി ഡാമുകള്‍ക്കിടയില്‍ സംസ്ഥാനപാതിയില്‍ മണ്ണിടിഞ്ഞു. നാട്ടുകാര്‍ ഇടപെട്ട് ഗതാഗതം പുനസ്ഥാപിച്ചു. കല്ലാര്‍കുട്ടി ഡാമിന് സമീപം മണ്ണിടിഞ്ഞു. പൊന്‍മുടി തൂക്കുപാലം ഭാഗത്ത് മണ്ണിടിഞ്ഞ് റോഡ് അപകട ഭീഷണിയിലായി. ഇതുവഴിയുള്ള ഗതാഗതവും ഭാഗീകമായി മുടങ്ങി. വാഗമണ്‍ റൂട്ടില്‍ എടാടിന് സമീപം പെരിങ്ങാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. മൂലമറ്റം ചേറാടിയില്‍ കത്തിയാപുരയ്ക്കല്‍ സജീവന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വീടും അപകടഭീഷണിയിലാണ്. അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപവും മലയിടിഞ്ഞു. മരംവീണു കാഞ്ഞാര്‍: മൂലമറ്റത്തിന് സമീപം രണ്ടിടത്ത് മരംവീണു. കാഞ്ഞാര്‍ വെങ്കിട്ട റോഡിലാണ് ആദ്യം മരംവീണത്. വൈദ്യുതി ലൈനിലേക്ക് വീണ മരം തൊടുപുഴയില്‍ നിന്നും അഗ്നിശമനസേന എത്തി മുറിച്ച് മാറ്റി. ഇതേസമയം സംസ്ഥാനപാതയില്‍ നാടുകാണിക്ക് സമീപം തുമ്പിച്ചിയില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. മൂലമറ്റത്ത് നിന്നും അഗ്നിശമന സേന സ്ഥലത്തെത്തിയാണ് വന്‍മരം മുറിച്ച് മാറ്റിയത്. രണ്ട് പോസ്റ്റികള്‍ ഇവിടെ തകര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.