നാടെങ്ങും വിശ്വകര്‍മ്മജയന്തി ആഘോഷം

Sunday 17 September 2017 10:10 pm IST

കോഴിക്കോട്: വിശ്വകര്‍മ്മ ജയന്തി - തൊഴിലാളിദിനത്തില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ നാടെങ്ങും തൊഴിലാളി പ്രകടനവും പൊതുസമ്മേളനവും നടന്നു. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ബിഎംഎസ് കോഴിക്കോട് നോര്‍ത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം കോവൂരില്‍ നടന്നു. ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഇ. ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ഇ. റിനീഷ്, പ്രശാന്ത് കോവൂര്‍, കെ.കെ. സുധാകരന്‍, ഷിഞ്ജു എന്നിവര്‍ സംസാരിച്ചു. പ്രകടനം ചേവായൂരില്‍ നിന്നാരംഭിച്ച് കോവൂരില്‍ സമാപിച്ചു. സൗത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം മീഞ്ചന്ത ബൈപ്പാസ് സേവാഭാരതി ഹാളില്‍ നടന്നു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്‍. രഘുരാജ് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ്പ്രസിഡന്റ് കെ.വി. ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. മസ്ദൂര്‍ ഭാരതി പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, രഘുരാജില്‍ നിന്നും റസീറ്റ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സി.പി. രാജേഷ്, പി. ബിന്ദു, അനിത, പ്രജീഷ് പെരുമണ്ണ എന്നിവര്‍ സംസാരിച്ചു. പന്തീരാങ്കാവ്: വിശ്വകര്‍മ്മജയന്തി - ദേശീയ തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ പന്തീരാങ്കാവില്‍ പ്രകടനവും പൊതുയോഗവും നടത്തി. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗം ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ് ഉദ്ഘാടനം ചെയ്തു. ഇ. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.എം. ചിത്രാകരന്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ. കൃഷ്ണദാസ്, ശാരദാമണി എന്നിവര്‍ സംസാരിച്ചു. മാവൂര്‍: ബിഎംഎസ് മാവൂര്‍, പെരുവയല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുവയലില്‍ പൊതുയോഗം നടത്തി. എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് മനോജ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് കുന്ദമംഗലം ഖണ്ഡ് വ്യവസ്ഥാ പ്രമുഖ് ശിവരാജന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖലാപ്രസിഡന്റ് രവീന്ദ്രന്‍, മേഖലാ ജോയിന്റ് സെക്രട്ടറി ധര്‍മ്മരാജന്‍, സി.കെ.വാസു, ടി.കെ.ശിവാനന്ദന്‍, ഷാജി അറപ്പൊയില്‍ എന്നിവര്‍ സംസാരിച്ചു. ചേളന്നൂര്‍: ബിഎംഎസ് ചേളന്നൂര്‍, കക്കോടി പഞ്ചായത്ത് കമ്മിറ്റികള്‍ നടത്തിയ വിശ്വകര്‍മ്മജയന്തി റാലിയും പൊതുസമ്മേളനവും ചേളന്നൂര്‍ കുമാരസ്വാമിയില്‍ പി.സി. ബാബുരാജിന്റെ അധ്യക്ഷതയില്‍ ബിഎംഎസ് ജില്ലാ സമിതി അംഗം ഒ.പി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി എംപ്ലോയീസ് മസ്ദൂര്‍സംഘ് ജില്ലാ സെക്രട്ടറി ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. മിനിഭായ്, ഷാജി എന്‍.കെ എന്നിവര്‍ സംസാരിച്ചു. 7/6ല്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് പ്രദീപന്‍ എം.കെ, പ്രജീഷ് പി. ബാലന്‍, എം.എം. കിഷോര്‍ വി.പി എന്നിവര്‍ നേതൃത്വം നല്‍കി. മുക്കം: ബിഎംഎസ് മുക്കം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുക്കത്ത് പ്രകടനവും പൊതുയോഗവും നടത്തി. എസ്‌കെ പാര്‍ക്കില്‍ നടന്ന പൊതുയോഗം മേഖലാ സെക്രട്ടറി കെ. പ്രഹഌദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അരീക്കോത്ത് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖലപ്രസിഡന്റ് ടി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം.സി. സുകുമാരന്‍, ടി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. അഗസ്ത്യന്‍ മുഴിയില്‍ നിന്നാരംഭിച്ച മേഖല പ്രകടനത്തിന് സി.കെ. വിജയന്‍, സി.ടി. ജയപ്രകാശ്, വി.കെ. ദേവന്‍, ബാലകൃഷ്ണന്‍ വെണ്ണക്കോട്, രാജേഷ് കച്ചേരി, പി. ശബരിഷ്, പി. ആണ്ടിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. കൊടുവള്ളി: ബിഎംഎസ് നരിക്കുനി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറിവീട്ടില്‍ താഴത്ത് പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ബിഎംഎസ് മേഖലാ സെക്രട്ടറി എം.പി. ഭരതന്‍ ഉദ്ഘാടനം ചെയ്തു. വി.എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ കമ്മിറ്റി അംഗം ഷണ്മുഖന്‍, പി. ബാലകൃഷ്ണന്‍, പി.കെ. സുരേഷ്, പി.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന ബിഎംഎസ് പ്രവര്‍ത്തകന്‍ പി. ഭാസ്‌കരന്‍ നായരെ ആദരിച്ചു. ബിഎംഎസ് കൊടുവള്ളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മജയന്തി ആഘോഷിച്ചു. പൊതുയോഗം ബിഎംഎസ്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൂങ്കുന്നത്ത് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.കെ. വിശ്വനാഥന്‍, മനോജ് കളത്തിങ്ങല്‍, കീഴേടത്ത് ദേവദാസന്‍, വിനീഷ് വെണ്ണക്കാട് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ മുന്നോടിയായി കൊടുവള്ളിയില്‍ പ്രകടനവും നടത്തി. വടകര: വടകര പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം പോസ്റ്റ ല്‍ എംപ്ലോയീസ് യുണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം മോഹനന്‍ തേരത്ത് ഉദ് ഘാടനം ചെയ്തു. സി. ദി വാകരന്‍ അധ്യക്ഷത വ ഹിച്ചു. എന്‍ടിയു സബ് ജില്ലാസെക്രട്ടറി കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മസ്ദൂര്‍ ഭാരതിയുടെ കോപ്പി കൗണ്‍സിലര്‍ വ്യാസന്‍ പുതിയപുരയിലിന് നല്‍കി പ്രചരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗണേഷ് കുരിയാടി സംസാരിച്ചു. ബാലുശ്ശേരി: ബാലുശ്ശേരി കണ്ണങ്കോട് നടന്ന പൊതുസമ്മേളനം മേഖലാപ്രസിഡണ്ട് വിജയന്‍ മുല്ലോളി ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ കണ്ണങ്കോട് അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് രതീഷ് ചമല്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ. സതീശന്‍, ടി.കെ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. പനങ്ങാട് കിനാലൂരില്‍ നടന്ന പരിപാടി എ.എം. പ്രേമരാജ് ഉദ്ഘാടനം ചെയ്തു. രാജന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു. റിനീഷ് കട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തി. മധു കിനാലൂര്‍, വിനോദ് കൈതച്ചാല്‍ എന്നിവര്‍ സംസാരിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ എസ്റ്റേറ്റ് മുക്കില്‍ നടന്ന പരിപാടി എന്‍.പി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍നായര്‍ കരിന്തോറ അധ്യക്ഷത വഹിച്ചു. മസ്ദൂര്‍ ഭാരതി കൂപ്പണ്‍ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം റീന നിര്‍വ്വഹിച്ചു. നിലേശ്വരം ഭാസ്‌ക്കരന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ബാബുരാജന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു നന്മണ്ട: നന്മണ്ടയില്‍ നടന്ന പൊതുസമ്മേളനം വൈദ്യുതി മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡണ്ട് മനോജ് ഉദ്ഘാടനം ചെയ്തു. ആര്‍ഷവിദ്യാപീഠം ആചാര്യന്‍ ശശികമ്മട്ടേരി മുഖ്യപ്രഭാഷണം നടത്തി. എം.പി ഗോപി അധ്യക്ഷതവഹിച്ചു. പി. ദേവരാജ്, ടി. ഷാജി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.