തിരുവനന്തപുരം: പരമ്പരാഗത എണ്ണയാട്ടു സമുദായ ദേശീയ സംഗമവും തുഞ്ചന്‍ ദേശീയ മഹോത്സവവും ആറ്റുകാല്‍ അവിട്ടം തിരുനാള്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
എണ്ണയാട്ടു സമുദായങ്ങളുടെ ദേശീയ തലത്തിലുള്ള ഏകോപന സമിതിയായ ഭാരതീയ തേലിക് സാഹു റാത്തോര്‍ മഹാസഭയുടെ ആഭിമുഖ്യത്തിലായിരുന്നു സംഗമം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്നലെ രാവിലെ ഒമ്പതിന് 67 പ്രമുഖര്‍ 67 നിലവിളക്ക് തെളിച്ചു കൊണ്ടാണ് സംഗമത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മുന്‍ എംപിയും തേലിക് സാഹു റാത്തോര്‍ മഹാസഭയുടെ ദേശീയ അദ്ധ്യക്ഷനുമായ രാം നാരായണ്‍ സാഹു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്, ദേശീയ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷ സുഷമ സാഹു, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്.സി. ബീന, സ്വാഗത സംഘം ചെയര്മാന് കെ. രംഗനാഥന്, ജനറല്‍ കണ്‍വീനര്‍ കാഞ്ഞാവെളി ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിനുശേഷം വനിതാ സമ്മേളനം, സാംസ്കാരികസമ്മേളനം, എണ്ണയാട്ടു സമുദായങ്ങളുടെ ആത്മീയ ഗുരുക്കന്മാരായ മാത കര്മ്മഭായി, തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്, സ്വാമി മധുരാന്ദ, ചക്കാല കാളി എന്നിവരുടെ അനുസ്മരണം എന്നിവ നടന്നു. 1500ലധികം പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: