കോഴിക്കോട് വാഹനാപകടത്തില്‍ മൂന്നു മരണം

Thursday 30 August 2012 2:04 pm IST

കോഴിക്കോട്: ബൈപ്പാസില്‍ രാമനാട്ടുകരയ്ക്ക് സമീപം പൊറ്റപ്പടി ജംഗ്ഷനില്‍ മിനി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു.കാറില്‍ യാത്ര ചെയ്ത അടൂര്‍ സ്വദേശികളായ രാജലക്ഷ്മി, മക്കളായ ശ്രീലക്ഷ്മി (10), ഐശ്വര്യ (8) എന്നിവരാണ് മരിച്ചത്.രാവിലെ 11.30 ഓടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പന്തീരാങ്കാവില്‍ നിന്ന് രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്നു മൂകാംബികയിലേക്കു പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.