കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനെതിരെ അന്വേഷണം നടക്കുന്നതായി പോലീസ്. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു മറുപടിയായി ഇക്കാര്യം കോടതിയെ അറിയിക്കും.
കാവ്യയും നാദിര്‍ഷയും നിലവില്‍ പ്രതിയല്ല. എന്നാല്‍ ഇവരുടെ പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. നാദിര്‍ഷയും കാവ്യമാധവനും നല്കിയ മുന്‍കൂര്‍ ജാമ്യപേക്ഷകള്‍ ഇന്ന് ഹൈകോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനു സാധ്യതയുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും ഹര്‍ജി നല്‍കിയത്.
ഞായറാഴ്ച ആലുവ പോലീസ് ക്ലബില്‍ വെച്ച് നാദിര്‍ഷയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: