ശാന്തമ്പാറ(ഇടുക്കി): കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മരം വീണ് ബൈക്ക് യാത്രികനായ വനവാസി യുവാവ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്. ശാന്തമ്പാറ തോണ്ടിമലയ്ക്ക് സമീപം ഇന്നലെ രാവിലെ 10 മണിയ്ക്കായിരുന്നു അപകടം.
പന്തരിക്കളം നിരപ്പേല്‍ മനു(22) ആണ് മരിച്ചത്. സുഹൃത്ത് നന്ദു(21) വിനാണ് പരിക്കേറ്റത്. റോഡരികില്‍ നിന്നിരുന്ന വന്‍ മരമാണ് ബൈക്കിന് മുകളിലേയ്ക്ക് മറിഞ്ഞ് വീണത്. പിന്നാലെ എത്തിയ മറ്റ് വാഹനത്തിലെ യാത്രക്കാരാണ് ഇരുവരെയും മരച്ചില്ലകള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തത്. പിന്നീട് നെടുങ്കണ്ടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മനുവിനെ രക്ഷിക്കാനായില്ല.
ശാന്തമ്പാറ എസ്ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തില്‍ ബൈക്ക് ഭാഗീകമായി തകര്‍ന്നു. പരിക്കേറ്റ നന്ദു ചികിത്സയിലാണ്. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
വൈകിട്ടോടെ വന്‍ ജനാവലിയുടെ സാന്നിദ്ധത്തില്‍ വീട്ടുവളപ്പില്‍ സംസ്കാരം നടന്നു. അമ്മ: കുമാരി. സഹോദരന് മഞ്ജേഷ്. കാലവര്‍ഷത്തില്‍ ജില്ലയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ മരണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: