കെഎസ്ആര്‍ടിസി ബസ് കെഎസ്ആര്‍ടിസി ബസ് വൃത്തിയാക്കി രാജഗോപാല്‍

Monday 18 September 2017 12:46 pm IST

  തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ കെഎസ്ആര്‍ടിസി ബസ് വൃത്തിയാക്കി രാജേട്ടന്‍ മാതൃകയായി. രാവിലെ നേമം പാപ്പനംകോട് ഡിപ്പോയില്‍  ബിജെപി നേതാക്കളോടൊപ്പമാണ് ഒ. രാജഗോപാല്‍ എത്തിയത്. വ്യത്യസ്ഥമായി ശുചീകരണത്തിനാണ് നേമം സാക്ഷ്യം വഹിച്ചത്. ബ്രഷുമായി ഒ. രാജഗോപാലും വെള്ളവുമായി ദേശീയ നിര്‍വ്വാഹസമിതി അംഗം വി. മുരളീധരനും കച്ചമുറുക്കി രംഗത്തിറങ്ങിയതോടെ കണ്ടു നിന്നവര്‍ ആവേശത്തിലായി. ആശുപത്രി, സ്‌കൂള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധത സംഘടനകളും ശുചീകരിക്കുന്നത് കേട്ടുകേള്‍വി ഉണ്ടെങ്കിലും സര്‍ക്കാരിന്റെ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായ കെഎസ്ആര്‍ടിസി ബസ് വൃത്തിയാക്കുന്നത് ആദ്യമായാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ പോലെ പേരിന് ഉദ്ഘാടാനം നടത്തി മടങ്ങുകയല്ല രാജേട്ടനും മുരളീധരനും ചെയ്തത്. പ്രവര്‍ത്തകരോടൊപ്പം തൊളോട് തോള്‍ ചേര്‍ന്ന് നിന്ന് പൂര്‍ണമായി ശുചീകരണത്തിന്റെ ഭാഗമാകുകയായിരുന്നു. മഴപെയ്താല്‍ മാത്രം വെള്ളം കാണുന്ന കെഎസ്ആര്‍ടിസി ബസ് വെള്ളം ഒഴിച്ച് ബ്രഷു കൊണ്ട് തേച്ചു കഴുകിയാണ് ബസ് ശുചീകരിച്ചത്. കൂടാതെ ഡിപ്പോപരിസരവും പ്രവര്‍ത്തകര്‍ വൃത്തിയാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.