ബഹ്‌റൈന്‍ റേഡിയോ നാടകമത്സരം; സ്ക്രിപ്റ്റുകള്‍ ക്ഷണിച്ചു

Monday 18 September 2017 2:39 pm IST

ഗൃഹാതുര സ്മരണകൾ ഉണർത്തി വീണ്ടും ബഹ്‌റൈനിൽ റേഡിയോ നാടകോത്സവം വരവായി. ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയും വോയിസ് ഓഫ് കേരള 1152 am സംയുക്തമായി സംഘടിപ്പിക്കുന്ന ഫസ്റ്റ് ബെൽ ജി.സി.സി റേഡിയോ നാടക മത്സരം - സീസൺ 7 നാടകങ്ങൾ ഒക്ടോബർ അവസാന വാരം പ്രക്ഷേപണം ചെയ്യും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി രാത്രി 8 മണി മുതൽ 9 മണി വരെയാണ് നാടകങ്ങൾ പ്രക്ഷേപണം ചെയ്യുന്നത്. ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ ഒരുക്കുന്ന ഈ ശ്രവ്യ വിരുന്നിൽ പങ്കെടുക്കാൻ എല്ലാ കലാകാരന്മാരെയും കലാകാരികളെയും ക്ഷണിക്കുന്നതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ കെ വീരമണിയും അഭ്യർത്ഥിച്ചു. ഇരുപത്തിഅഞ്ചു മിനിട്ടാണ് അവതരണസമയം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്ക്രിപ്റ്റുകൾ സെപ്റ്റംബർ 25 നു മുൻപായി സമാജം ഓഫിസിൽ എത്തിക്കുകയോ bksamajam@gmail.com എന്ന മെയിൽ ഐഡിയിലേക്കു അയക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലോറോത്ത് (33364417 ) സ്കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം (33479888 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.