ട്രഞ്ചില്‍ അകപ്പെട്ട പരിക്കേറ്റ കൊമ്പനെ വനത്തിലേക്ക് തുരത്തി

Monday 18 September 2017 7:49 pm IST

ബത്തേരി:വനാതിര്‍ത്തിയിലെ ആനപ്രതിരോധ കിടങ്ങില്‍ അകപ്പെട്ട കാലിനുപരിക്കേറ്റ കൊമ്പനെ ഏറെനേരത്തെ പ്രയത്‌നത്തിനുശേഷം കാട്ടിലേക്ക് തുരത്തി.മുത്തങ്ങ റേഞ്ചില്‍പെടുന്ന മുണ്ടക്കൊല്ലി കരിവള്ളി വനാതിര്‍ത്തിയില്‍ ജനവാസകേന്ദ്രത്തിനോട് ചേര്‍ന്ന് പ്രതിരോധ കിടങ്ങിലാണ് കാട്ടുകൊമ്പന്‍ മണിക്കൂറുകളോളം പെട്ടത്.40വയസ്സുള്ള കൊമ്പനാണ് ട്രഞ്ചില്‍ അകപ്പെട്ടത്.പിന്നീട് മണി്ക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ കയറ്റികാട്ടിലേക്ക് വിട്ടത്. രാവിലെ ആറ് മണിയോടെ പ്രദേശവാസിയായ തേവര്‍ക്കാട്ടില്‍ സദാശിവന്റെ കൃഷിയിടത്തില്‍ ആനയെ കണ്ടത്.പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീതിപരത്തിയ കടുവയെ പിടികൂടുന്നതിന്നായി വനംവകുപ്പ് നാട്ടുകാരും തിരച്ചില്‍ ശക്തമാക്കിയിരുന്നു.ഇതിന്റെഭാഗമായി ഇന്നലെ രാവിലെ ഏഴുമണിയോടെ കരിവള്ളിപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് ആനയെ കൃഷിയിടത്തില്‍ കണ്ടത്.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി.സാജന്‍,അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആശാലത,ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍സക്കറിയഎന്നിവരുടെ നേതൃത്വത്തില്‍ മുത്തങ്ങ റെയിഞ്ചിലെ ജീവനക്കാരും റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളും ചേര്‍ന്നാണ് ആനയെ കിടങ്ങില്‍ നിന്നും രക്ഷപെടുത്തിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.