ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന ഇന്റര്‍ലോക്ക് നിര്‍മ്മിതമായ റോഡ് പൊട്ടിപൊളിഞ്ഞു. ദേശീയ പാതയില്‍ നിന്ന് ആശുപത്രിലേക്കുള്ള റോഡില്‍ രണ്ടു വര്‍ഷം മുമ്പാണ് 400 മീറ്ററോളം ഇന്റര്‍ലോക്ക് ടൈല്‍ പാകിയത്. അശാസ്ത്രീയ നിര്‍മാണത്തെതുടര്‍ന്ന് ലോക്ക് കട്ടകള്‍ ഇളകി തകര്‍ന്നു. മഴ പെയ്ത് കഴിഞ്ഞാല്‍ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ ഭാഗത്ത് വെള്ളം കെട്ടികിടക്കുന്നത്് ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പ്രധാന കവാടത്തിന് സമീപം അനധികൃതമായി സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: