മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം: കെ.സുരേന്ദ്രന്‍

Monday 18 September 2017 8:39 pm IST

കാഞ്ഞങ്ങാട്: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പാടേ പരാജയപ്പെട്ടുവെന്നും ശുചിത്വമില്ലായ്മയാണ് കേരളത്തില്‍ പനി മരണങ്ങള്‍ കൂടാന്‍ കാരണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. എലിപ്പനി മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം മുതല്‍ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് വരെ ശുചിത്വം തന്നെ സേവനം എന്ന മുദ്രാവാക്യവുമായി ബിജെപി രാജ്യവ്യാപകമായി നടത്തുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ സെക്രട്ടറിമാരായ എം.ബല്‍രാജ്, ശോഭന ഏച്ചിക്കാനം, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് എന്‍.മധു സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി പ്രേംരാജ് കാലിക്കടവ് നന്ദിയും പറഞ്ഞു. ശുചീകരണ യജ്ഞത്തിന് എച്ച്.സുകന്യ, സി.കെ.വല്‍സലന്‍, അശോകന്‍ മേലത്ത്, സി.ബാലകൃഷ്ണന്‍നായര്‍, വീണ ദാമോദരന്‍, എസ്.കെ.ചന്ദ്രന്‍, ബിജി ബാബു, എ.കെ.മാധവന്‍, എന്‍.അശോക് കുമാര്‍, പി.മനോജ് കുമാര്‍, ഭരതന്‍ എണ്ണപ്പാറ, പി.പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാസര്‍കോട്: എസ്‌വിടി ഫ്രണ്ട്‌സ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ പേട്ടെ ശ്രീ വെങ്കട്ടരമണ ക്ഷേത്ര പരിസരവും, എസ്‌വിടി റോഡ് പരിസരവും ശുചീകരിച്ചു. കെ.എന്‍.വെങ്കട്രമണ ഹൊള്ള, കിഷോര്‍കുമാര്‍, രാമകൃഷ്ണ ഹൊള്ള, രവി കേസരി, ശ്രീനിവാസ ഹൊള്ള, നാഗരാജ, ബാലകൃഷ്ണ പെര്‍ള, രവി പൂജാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഞ്ചേശ്വരം: ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെയും കുമ്പള പഞ്ചായത്ത് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ കുമ്പള ശ്രീ കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര പരിസരം ശുചീകരിച്ചു. മണ്ഡലം അധ്യക്ഷന്‍ സതീഷ്ചന്ദ്ര ഭണ്ഡാരി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, സംസ്ഥാന കമ്മറ്റിയംഗം സുരേഷ്‌കുമാര്‍ ഷെട്ടി, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, രമേഷ് ഭട്ട്, സുധാകര കാമത്ത്, പ്രേമലത, സുജിത്ത്‌റൈ, ശശി കുമ്പള, കമലാക്ഷ ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ഷേത്രത്തില്‍ വിശേഷ കാര്‍ത്തിക പൂജയും നടത്തി. ഉദുമ: ബിജെപി ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പരവനടുക്കം ആയുര്‍വ്വേദ ആശുപത്രി ശുചീകരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, വിവേക് പരിയാരം, ശ്യാംപ്രസാദ് പരിയാരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നീലേശ്വരം: ബിജെപി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റി നീലേശ്വരം റെയില്‍വേ മേല്‍പ്പാലത്തിന് പരിസരത്ത് സംഘടിപ്പിച്ച ശുചീകരണ യജ്ഞം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരന്‍, ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്‍, എസ്.കെ.ചന്ദ്രന്‍, കെ.ശശീന്ദ്രന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.യു.വിജയകുമാര്‍, ടി.രാധാകൃഷ്ണന്‍, എം. എന്‍.ഗോപി, സി.വി.സുരേഷ്, എ.കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കള്ളാര്‍: ബിജെപി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശുചീകരണത്തില്‍ എ.കെ.മാധവന്‍, ഭാസ്‌കരന്‍ കാവുങ്കാല്‍, ഗണേഷ്ഭട്ട്, ഇ.ബാലകൃഷ്ണന്‍, ഭരതന്‍ ചേടിക്കുണ്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.