സര്‍സംഘചാലകനെ ദേശീയ പതാക ഉയര്‍ത്താന്‍ വിലക്കിയിട്ടില്ലെന്ന്

Monday 18 September 2017 10:29 pm IST

ആലപ്പുഴ: പാലക്കാട് മുത്താന്‍തറ, കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നതിനെ വിലക്കിയിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ ഓഫീസ്. ബിജെപി സംസ്ഥാന സമിതിയംഗം ആലപ്പുഴചാരുംമൂട് സ്വദേശി വി. രാജേന്ദ്രന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ 14ന് അര്‍ദ്ധരാത്രിയില്‍ സ്‌കൂള്‍ മാനേജര്‍ക്കോ പ്രിന്‍സിപ്പലിനോ മാത്രമേ ദേശീയ പതാക ഉയര്‍ത്താന്‍ അധികാരമുള്ളൂവെന്ന് കാട്ടി കളക്ടറേറ്റില്‍ നിന്നും സ്‌കൂള്‍ മാനേജര്‍ക്ക് കത്തു നല്‍കിയിരുന്നു. മാദ്ധ്യമങ്ങള്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിലക്കു ലംഘിച്ച് സര്‍സംഘചാലക് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു. സംഭവം വിവാദമായതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍സംഘചാലകിനെ വിലക്കിയിട്ടില്ലെന്ന് ജില്ലാകളക്ടറുടെ ഓഫീസ് വ്യക്തമാക്കിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.