പുന്നത്തുറ കമ്പനിക്കടവ് പാലം അപകടാവസ്ഥയില്‍

Monday 18 September 2017 9:46 pm IST

ഏറ്റുമാനൂര്‍: പുന്നത്തുറ കമ്പിനിക്കടവ് പാലം അപകടാവസ്ഥയില്‍. കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയില്‍ കൂറ്റന്‍ ഇല്ലിക്കെട്ട് ചുവടൊടുകൂടി ഒഴുകി പാലത്തിന്റെ മൂന്നു സ്പാനിന്റെ ഇടയില്‍ തങ്ങി നില്‍ക്കുക്കയാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയെയും അയര്‍കുന്നം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മീനച്ചിലാറിനു കുറുകെയുള്ള ഈ പാലത്തിന്റെ ഒരു പില്ലറിന്റെ കമ്പികള്‍ തെളിഞ്ഞ് അപകടാവസ്ഥയിലാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പു പണിത ഈ പാലം അപകടാസ്ഥയാണന്നു കാണിച്ചു നാട്ടുകാര്‍ വര്‍ഷങ്ങളായി പ്രക്ഷോഭത്തിലാണ്. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് പുതിയ പാലത്തിനു എസ്റ്റിമേറ്റായങ്കിലും തുടര്‍ നടപടിയായില്ല. കാര്‍, ജീപ്പ് തുടങ്ങിയ ചെറുവണ്ടികള്‍ക്കു മാത്രം പോകുന്നതിനുള്ള സൗകര്യമാണ് ഈ പാലത്തിനുള്ളത്. ഏറ്റുമാനൂര്‍ , മെഡിക്കല്‍ കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്ക് പോകുന്ന ജനങ്ങളുടെ ഏക ആശ്രയമാണ് ഈ പാലം. പുതിയ പാലം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരും,എംങ് മെന്‍ അസ്സോസിയേഷന്റെയും നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. പൊതുമരാമത്ത്, റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ ഇല്ലിക്കൂട്ടം എത്രയും പെട്ടന്നു നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ഉറപ്പു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.