കാഞ്ഞിരപ്പള്ളി: ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ മലയോരമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്ക്കുന്നു. ഉരുള്‍പൊട്ടലുണ്ടായ കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാട്ടും കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂപ്പന്‍മലയിലും നിവാസികള്‍ ഭീതിയിലാണ് കഴിയുന്നത്. വടക്കേമല, തെക്കേമല, ഏന്തയാര്‍, ഇളംകാട്, ചെറുവള്ളിക്കുളം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.
കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങള്‍ക്ക് സമീപം വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. കൂട്ടിക്കല്‍ കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകള്‍ വന്‍ മലകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളാണ്. ഈ പ്രദേശങ്ങളില്‍ എല്ലാ കാലവര്‍ഷത്തിലും ചെറുതും വലുതുമായ ഉരുള്‍പൊട്ടല്‍ ഉണ്ടാകുക പതിവാണ്. വെള്ളം കുത്തിയൊലിച്ചതിനെത്തുടര്‍ന്ന് വാഗമണ്‍ മേഖലയിലെ റോഡുകളെല്ലാം തകര്‍ന്നു.തീക്കോയി വാഗമണ്‍ റോഡില്‍ പലയിടത്തും ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വീണ്ടും മണ്ണിടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: