പൂര്‍വ്വ സൈനിക് സേവാപരിഷത്ത് ജില്ലാ സമ്മേളനം

Monday 18 September 2017 10:00 pm IST

കറുകച്ചാല്‍: അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാപരിഷത്ത് ജില്ലാ സമ്മേളനം കേണല്‍ മാമ്മന്‍ മത്തായി ഉദ്ഘാടനം ചെയ്യ്തു. സമൂഹത്തോട് പൂര്‍വ്വസൈനികര്‍ക്ക് പ്രതിബദ്ധത വേണമെന്നും അച്ചടക്കമുള്ള വിദ്യാസമ്പന്നരായ ഒരു പുതുതലമുറയെ സൃഷ്ടിക്കുന്നതിന് പര്‍വ്വസൈനികരുടെ പങ്ക് വലുതാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കേണല്‍ മാമ്മന്‍ മത്തായി പറഞ്ഞു.സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ കോട്ടയില്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് സംസ്ഥാന കാര്യകാരി അംഗം അഡ്വ:എന്‍.ശങ്കര്‍റാം മുഖ്യപ്രഭാഷണം നടത്തി.സൈനിക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് ജില്ലാ ഓഫീസര്‍ ക്യാപ്റ്റന്‍ ഷീബാ രവി വിശദീകരിച്ചു.സംസ്ഥാന സെക്രട്ടറി ടി.ജെ.ഗോപകുമാര്‍,സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സേതുമാധവന്‍,ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.