മറയൂര്‍: ഞായറാഴ്ച ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീണ് മറയൂരിലെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു. കനത്ത കാറ്റില്‍ മറയൂര്‍ ടൗണില്‍ പുതച്ചിവയല്‍ ഭാഗത്ത് മരത്തിന്റെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു.
വാഗുവര എസ്റ്റേറ്റില്‍ വൈദ്യുതി ലൈനിലേക്ക് വലിയ മരം വീണാണ് പോസ്റ്റുകള്‍ ഒടിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ മറയൂര്‍ വൈദ്യുതി ജീവനക്കാരുടെ കഠിന ശ്രമത്തിനൊടുവില്‍ 3 മണിയോട് കൂടി രണ്ട് സ്ഥലത്തും പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ച് മരം വെട്ടി മാറ്റിയും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.ചിത്തിരപുരത്ത്നിന്നും മറയൂരില്‍ വൈദ്യുതി എത്തിക്കുന്ന 11 കെ വി ലൈനിലെ മര പോസ്റ്റുകള്‍ പലതും താഴെ വീഴാവുന്ന അവസ്ഥയിലാണ് എന്നാല്‍ ഇവ മാറ്റി സ്ഥാപിക്കുന്നതിനുള്ള യാതൊരു വിധ നടപടികളും അധികൃതര്‍ പല തവണ പരാതിപ്പെട്ടിട്ടും സ്വീകരിച്ചിട്ടില്ല.
ഇതു മൂലം ചെറു മഴ പെയ്താല്‍ പോലും വൈദ്യുതി ബന്ധം ഇവിടെ തുടര്‍ച്ചയായി വിച്ഛേദിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: