അറക്കുളത്തെ മോഷണം; ഒരാള്‍ പിടിയില്‍

Monday 18 September 2017 10:17 pm IST

  കാഞ്ഞാര്‍: അറക്കുളത്തും പരിസരങ്ങളിലും മോഷണം നടത്തിവന്നിരുന്ന ഒരാള്‍ പോലീസ് പിടിയിലായി. പത്തനംതിട്ട ജില്ലയിലെ അടൂര്‍ വില്ലേജ് പാറക്കോട്ട് ഇ.വി ജങ്ഷന്‍ കള്ളിക്കോട്ട് പടിഞ്ഞാറ്റേതില്‍ തുളസീധരന്‍(45) ആണ് കാഞ്ഞാര്‍ പോലീസിന്റെ പിടിയിലായത്. ടാപ്പിങ് ജോലിയുമായി ബന്ധപ്പെട്ട് ഇയ്യാള്‍ കുടയത്തൂരിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് തോട്ടം ഉടമ സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് റബ്ബര്‍ വെട്ടുന്നില്ലായിരുന്നു. ഇതേത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ തുളസീധരന്‍ മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറക്കുളം ആശുപത്രിക്ക് സമീപം താമസിക്കുന്ന ദേവസ്യായുടെ ഒട്ടുപാല്‍, ആലാനിക്കല്‍ തോട്ടം കള്ളികാട്ട് ജോസഫ്, കുടയത്തൂര്‍ സ്വദേശി ജെയിംസ് എന്നിവരുടെ വീടുകളില്‍ മോഷമം നടത്തിയതായി പ്രതി സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു, കാഞ്ഞാര്‍ എസ്.ഐ ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.