കൊല്‍ക്കത്ത: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ,ഓസ്ട്രേലിയ ടീമുകള്‍ ഇന്നലെ ഇവിടെ എത്തിചേര്‍ന്നു. വ്യാഴാഴ്ച ഈഡന് ഗാര്‍ഡനിലാണ് രണ്ടാം ഏകദിനം. ചെന്നൈയില്‍ നിന്നാണ് ടീമുകള്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ടീമുകള്‍ നേരെ ഹോട്ടലിലേയ്ക്ക് പോയി.ആദ്യ ഏകദിനത്തില്‍ വിജയം നേടിയ ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ടുനില്‍ക്കുകയാണ്. ശേഷിക്കുന്ന ഏകദിന മത്സരങ്ങള്‍ ഇന്‍ഡോര്‍, ബെംഗളുരു, നാഗ്പ്പൂര്‍ എന്നിവിടങ്ങളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: