പാക്കിസ്ഥാന്‍ അന്താരാഷ്ട്ര ഭീകരതയുടെ മുഖം

Tuesday 19 September 2017 12:31 pm IST

ജനീവ: പാക്കിസ്ഥാന്‍ അന്താരാഷ്ട്ര ഭീകരതയുടെ മുഖമാണെന്നും ഭീകരരുടെ ഉത്ഭവം ഇവിടെ നിന്നാണെന്നും ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ് ഇതു സംബന്ധിച്ച കാര്യം ഇന്ത്യ വ്യക്തമാക്കിയത്. പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തലാക്കണമെന്നും ഭീകരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഐഎഫ്എസ് ഓഫീസര്‍ ഡോ. വിഷ്ണു റെഡ്ഡി പറഞ്ഞു. മനുഷ്യാവകാശ കൗണ്‍സിലിന്റെ 36-ാം സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടെയാണ് റെഡ്ഡി ഈ കാര്യം വ്യക്തമാക്കിയത്. നിരോധിത സംഘടനകളായ ലഷ്‌ക്കര്‍-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നിവ പാക്കിസ്ഥാനിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി സമ്മതിച്ചിരുന്നു. പാക്ക് അധിനിവേശ കാശ്മീരാണ് ഭീകരതയുടെ ഉത്ഭവ സ്ഥാനം. ഈ പ്രശ്‌നത്തെ കുറിച്ച് പറയുമ്പോഴെല്ലാം പാക്കിസ്ഥാന്‍ വിഷയത്തില്‍ നിന്ന് വ്യതിചലിക്കുകയാണ് ചെയ്യുന്നത്. കശ്മീര്‍ ആക്രമിക്കുന്നതിന് അതിര്‍ത്തിയിലെ ഭീകരരില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നും പാക്കിസ്ഥാന് കശ്മീര്‍ വിട്ടു കൊടുക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍ പ്രസ്താവനകള്‍ വളച്ചൊടിക്കുകയാണ്. ഇത് ശരിയല്ലെന്നും തെറ്റിധാരണ പരത്താനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും റെഡ്ഡി പറഞ്ഞു. കശ്മീര്‍ തങ്ങളുടെ അഭിവാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ റെഡ്ഡി ഭീകരതയില്ലാതാക്കാനും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനും പാക്കിസ്ഥാന് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യ, യുഎസ്, ജപ്പാന്‍ രാജ്യങ്ങളുടെ യോഗത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സുരക്ഷ മുന്‍നിര്‍ത്തിയുള്ള വിഷയം ഉന്നയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.