നെടുമങ്ങാട്: ആനാട് ചന്ദ്രമംഗലം റിസിഡന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് വാര്‍ഷികാഘോഷവും കുടുംബ സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് ആനാട് ജയചന്ദ്രന് അധ്യക്ഷനായി. 250 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അസോസിയേഷന് പ്രവര്‍ത്തന മേഖലയിലെ കുട്ടികളെ അനുമോദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. സ്വാമി സൂഷ്മാനന്ദ, നെടുമങ്ങാട് ഡിവൈഎസ്പി ജെ.കെ. ദിനില്‍, മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജിചെയര്മാന് ജി. മോഹന്‍ദാസ്, കോളേജ് ഡയറക്ടര്‍ റാണി മോഹന്‍ദാസ്, അസോസിയേഷന് സെക്രട്ടറി ജെ. സുശീലന്, പത്മകുമാര്‍, രജിത്ത് ലാല്‍, ന്യൂ സ്റ്റാര്‍ രവി, അജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: