മലയിന്‍കീഴ്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ നിരന്തരം ശല്യപ്പെടുത്തിയ കേസില്‍ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റില്‍. വിളവൂര്‍ക്കല്‍, പെരുകാവ്, തുറവൂര്‍ കൊല്ലംകര പുത്തന്‍വീട്ടില്‍ എസ്. രാജേഷിനെ (30) ആണ് ഇന്നലെ മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി വിവരം വീട്ടിലറിയിച്ചിരുന്നു. വീട്ടുകാര്‍ രാജേഷിനെ കണ്ട് ഉപദ്രവിക്കരുതെന്ന് അഭ്യര്‍ഥിച്ചുവെങ്കിലും പ്രകോപിതനായ രാജേഷ് ഇവരുടെ വീട്ടില്‍ കയറി അസഭ്യം പറയുകയും ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ പറയുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: