തിരുവനന്തപുരം: എം.പി. ഉണ്ണിത്താന് രചിച്ച ‘ശ്രീപത്മനാഭം’ ഖണ്ഡകാവ്യം അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മി ഭായി പ്രകാശനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. പി. കാര്ത്തികേയന് നായര്‍ ആദ്യ പ്രതി സ്വീകരിച്ചു. ഡോ.പി. സേതുനാഥന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചുനക്കര രാമന്‍കുട്ടി ആദ്ധ്യക്ഷത വഹിക്കുകയും ഡോ. വിളക്കുടി രാജേന്ദ്രന് പുസ്തകം അവതരിപ്പിക്കുകയും ചെയ്തു. കാവ്യാ അജയന്, വി. സതീഭായി എന്നിവര്‍ കാവ്യാലാപനം നടത്തി. എം.പി. ഉണ്ണിത്താന്, ദേവന് പകല്‍ക്കുറി, യവനിക രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന കാവ്യാര്‍ച്ചന പാലോടു വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: