പോത്തന്‍കോട്: അയിരുപ്പാറ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയിലെ യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരവുമായി സുരേഷ്ഗോപി എംപി. എംപി ഫണ്ടില്‍ നിന്ന് 16 ലക്ഷം രൂപ ചെലവിട്ട് പുതിയതായി അനുവദിച്ച ബസിന്റെ ഉദ്ഘാടനം സുരേഷ് ഗോപി എംപി നിര്‍വഹിച്ചു. സ്ഥലം എംപിയും എംഎല്‍എയും അടക്കമുള്ളവര്‍ സ്കൂളിന്റെ വികസനത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താകളുടെയും ഏറെക്കാലത്തെ സ്വപ്നമാണ് സുരേഷ് ഗോപി എംപി സാക്ഷാത്കരിച്ചത്. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരും സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളുടെ യാത്രാക്ലേശത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് എംപി ഫണ്ടുപയോഗിച്ച് സ്കൂള്‍ ബസ് വാങ്ങി നല്കാന് അദ്ദേഹം മുന്നോട്ടുവന്നത്.
ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം സ്കൂള്‍ കുട്ടികളും രക്ഷിതാക്കളുമായി സുരേഷ്ഗോപി എംപി ബസില്‍ ആദ്യ യാത്രയും നടത്തി. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ജില്ലാ സെക്രട്ടറി എം. ബാലമുരളി, വാര്‍ഡ് മെമ്പര്‍മാരായ രാജീവ് കുമാര്‍, ഷൈന്‍ലാല്‍, മുന്‍ പഞ്ചായത്തംഗം പോത്തന്‍കോട് ജയചന്ദ്രന്, പിറ്റിഎ പ്രസിഡന്റ് ഹരീഷ്, പ്രിന്‍സിപ്പല്‍ കെ.ആര്. കൃഷ്ണലേഖ, ഹെഡ്മാസ്റ്റര് ബദര്‍ സമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: