പേരൂര്‍ക്കട: കഴിഞ്ഞദിവസം അര്ദ്ധരാത്രിക്കുശേഷമുണ്ടായ കനത്ത മഴയില്‍ വീടിന്റെ ഒരുഭാഗം നിലംപൊത്തി കാര്‍ ഭാഗികമായി തകര്‍ന്നു. സ്റ്റാച്യു ഉപ്പളം റോഡില്‍ ധനലക്ഷ്മിയുടെ വീടിന്റെ പിന്‍ഭാഗമാണ് ഇടിഞ്ഞത്. ഓടുമേഞ്ഞ വീട് ഇപ്പോഴും അപകടാവസ്ഥയിലാണ്. ഉപ്പളംറോഡ് സ്വദേശി ഐഷുവിന്റെ കാറാണ് തകര്‍ന്നത്. ചെങ്കല്‍ച്ചുള്ളയില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ ജി. സുരേഷ്കുമാറും സംഘവുമെത്തിയാണ് കാറിനുമുകളില്‍ വീണ കട്ടകള്‍ നീക്കംചെയ്തത്. ഇന്നലെ പുലര്‍ച്ചെ പിഎംജിയില്‍ ഒരു തണല്‍മരം നിലംപൊത്തി വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: