കല്ലമ്പലം: ബിജെപി പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദീന് ദയാല്‍ ഉപാദ്ധ്യായ പഠനശിബിരവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ശുചിത്വ വാരാചരണവും നടന്നു. പഠനശിബിരം ബിജെപി സംസ്ഥാന സമിതി അംഗം ആലംങ്കോട് ദാനശീലന് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ജില്ലാ സെക്രട്ടറി ബാലമുരളി ക്ലാസ് എടുത്തു.ശുചിത്വവാരാചരണം സംസ്ഥാന സമിതി അംഗം വെള്ളാഞ്ചിറ സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി.സത്യന് അധ്യക്ഷനായ യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ചാവര്‍കോട് ഹരിലാല്‍, സെക്രട്ടറി വിശ്വനാഥന് നായര്‍, പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, കെ.ജി.നാരായണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: