കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Tuesday 19 September 2017 2:45 pm IST

ഗുരുവായൂര്‍: ഗുരുവായൂര്‍ പാലുവായ് ഇടവഴിപ്പുറത്ത് മനയില്‍ കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. 52കാരനായ കൃഷ്ണന്‍ നമ്പൂതിരി ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. അടുത്ത ആറുമാസത്തേക്കാണ് നിയമനം. ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. 13 വര്‍ഷമായി പാലുവായ് മഹാവിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. ഭാര്യ സുജാത അന്തര്‍ജനം ,ശ്രീരാജ് മകനുമാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.