ഇളയമകന്‍ പീഡിപ്പിച്ചു; മൂത്തമകന് അമ്മ ക്വട്ടേഷന്‍ നല്‍കി

Tuesday 19 September 2017 3:38 pm IST

ന്യൂദല്‍ഹി: മകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ 55 വയസുകാരി പോലീസ് കസ്റ്റഡിയില്‍. ആറ് മാസത്തോളം അമ്മയെ ലൈംഗികാതിക്രമത്തിനിരയാക്കിയിരുന്ന രാംചരണിനെയാണ് ഭായന്ദര്‍ സ്വദേശിയായ രജനി മൂത്തമകന് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. രജനിയുടെ മൂത്ത മകനായ സീതാറാമും സുഹൃത്തുക്കളായ രാകേഷ് യാദവ്, കേശവ് മിസ്ത്രി എന്നിവരും ചേര്‍ന്നാണ് രാംചരണിനെ കൊലപ്പെടുത്തിയത്. ഇതിന് പ്രതിഫലമായി 50000 രൂപ രജനി നല്‍കുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം ആഗസ്റ്റ് 21നാണ് രാംചരണിനെ കഴുത്തില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രഥമിക അന്വേഷണത്തില്‍ കൈയില്‍ പച്ചകുത്തിയതായി കണ്ട പോലീസ് ഈ ചിത്രം പുറത്ത് വിട്ടാണ് തുടരന്വേഷണ പൂര്‍ത്തിയാക്കിയത്. സുനിത ശര്‍മ്മയെന്ന സ്ത്രീയാണ് രാംചരണിനെ തിരിച്ചറിഞ്ഞത്. എന്നാല്‍ രജനി പോലീസിനോട് മകനെ 19 മുതല്‍ കാണാനില്ല എന്ന നുണ പറയുകയാണുണ്ടായത്.തുടര്‍ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി. മയക്കുമരുന്നടിമയായിരുന്ന രാംചരണിന്റെ അതിക്രമങ്ങള്‍ സഹിക്കാതായപ്പോഴാണ് കുറ്റം ചെയ്തതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക്മുന്‍പ് രണ്ടാനമ്മയെ നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്ന് പ്രതി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ സപ്തംബര്‍ 23 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.