എച്ച് 1 ബി വിസകളുമായി അമേരിക്ക

Tuesday 19 September 2017 4:38 pm IST

ന്യൂദല്‍ഹി: എച്ച് 1 ബി വിസ വീണ്ടും നല്‍കാന്‍ അമേരിക്ക നടപടി തുടങ്ങി. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ നല്‍കുക. ഐ‌ടി വിദഗ്ദ്ധരും ഉദ്യോഗസ്ഥരും ഏറെ ആശ്രയിച്ചിരുന്ന എച്ച് 1 ബി വിസകള്‍ നല്‍കുന്നത് കഴിഞ്ഞ അഞ്ചുമാസമായി അമേരിക്ക നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന ലക്ഷ്യത്തോടെയാണ് എച്ച് 1 ബി വിസകള്‍ നിര്‍ത്തിവയ്ക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചത്. അമേരിക്ക ഫസ്റ്റ് എന്ന തന്റെ മുദ്രാവാക്ക്യത്തിന് അനുയോജ്യമായ വിസ നയമാണ് ട്രംപ് ഫലത്തില്‍വരുത്തിയിരുന്നത്. ഇത് ഇന്ത്യന്‍ ഐടി കമ്പനികളെയും വിദഗ്ധരെയും സാരമായി ബാധിച്ചിരുന്നു. പ്രതിവര്‍ഷം 60,000 ത്തിലധികം എച്ച്.1 ബി വിസയാണ് അമേരിക്ക പതിച്ചുനല്‍കുന്നത്. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് ഗുണം ചെയ്തിരുന്നത്. 2014ല്‍ കുടിയേറ്റ വകുപ്പ് പുറത്തിറക്കിയ കണക്ക് പ്രകാരം 65 ശതമാനം എച്ച 1 ബി വിസയും ഇന്ത്യയിലെ പ്രൊഫഷണലുകള്‍ക്കാണ് ലഭിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.