പൂര്‍വ്വ സൈനിക സേവാപരിഷത്ത് ജില്ലാ സമ്മേളനം നാളെ

Tuesday 19 September 2017 5:08 pm IST

കണ്ണൂര്‍: അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാപരിഷത്ത് ജില്ലാ സമ്മേളനവും കുടുംബ സംഗമവും നാളെ രാവിലെ 10 മണിക്ക് കണ്ണൂര്‍ തെക്കിബസാറിലെ ഗുരുഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രക്ഷാധികാരി കേണല്‍ കെ.വി.ചന്ദ്രന്‍ പതാകയുയര്‍ത്തും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന പൊതുസമ്മേളനം സ്റ്റേറ്റ് ബാങ്ക് റീജിയണല്‍ മാനേജര്‍ ആര്‍.വി.സുരേഷ് ഉദ്ഘാടനം ചെയ്യും. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പി.ആര്‍.രാജന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും. ജീവിതശൈലി രോഗങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.അജിത്ത് വിശ്വമൈത്രി ക്ലാസെടുക്കും. സി.കെ.മോഹനന്‍, എം.പി.സദാശിവം, ശോഭന ഒതയോത്ത്, സാവിത്രി മോഹനന്‍, കെ.എ.തമ്പാന്‍, നളിനി ടീച്ചര്‍, ഉണ്ണികൃഷ്ണന്‍, കെ.ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.