ആലക്കോട്: കരുവഞ്ചാല്‍ ടൗണില്‍ ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമം. ടൗണില്‍ മെയിന്‍ റോഡിന് സമീപമുള്ള പൗര്‍ണമി ജ്വല്ലറിയാണ് കഴിഞ്ഞദിവസം കവര്‍ച്ചാശ്രമം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഷട്ടര്‍ അറുത്തുമാറ്റി മോഷ്ടാവ് അകത്തുകയറിയെങ്കിലും ലോക്കര്‍ തുറക്കാന്‍ കഴിഞ്ഞില്ല. ജ്വല്ലറിക്കകത്ത് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ഇരുമ്പ് ലോക്കര്‍ കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രാവിലെയാണ് ജ്വല്ലറിയുടെ ഷട്ടര്‍ അറുത്തുമാറ്റിയ വിവരം സമീപത്തെ വ്യാപാരി അറിയുന്നത്. ആലക്കോട് സിഐ ടി.പി.സുരേശന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ജ്വല്ലറിയില്‍ സിസിടിവി ഉണ്ടായിരുന്നുവെങ്കിലും വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ഇത് പ്രവര്ത്തച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: